ഫേസ്ബുക്കിൽ സെൽഫി ഇട്ടു, യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ചു; യുവതിയുടെ പ്രതികരണം അതിശയിപ്പിക്കുന്നത്...
ഫേസ്ബുക്കിൽ ഫോട്ടോ ഇടുന്നതിനു മുമ്പ് ഭർത്താവിനോട് ഒന്നു ചോദിയ്ക്കുക, ഇല്ലെങ്കിൽ...
നവമാധ്യമമായ ഫേസ്ബുക്കിൽ പെൺകുട്ടികൾ ചിത്രങ്ങൾ ഇടുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമല്ല. ഇതിൽ ദേഷ്യപ്പെട്ട് കാമുകന്മാരും ഭർത്താക്കന്മാരും ബന്ധം വരെ വേണ്ടെന്ന് വെച്ചിട്ടുണ്ട്. എന്നാൽ നെദ്നാഫെ എന്ന യുവതിയ്ക്ക് സംഭവിച്ചത് അതിലും മേലെയാണ്.
കഴിഞ്ഞ ഡിസംബറിൽ തന്റെ മൂന്ന് സെൽഫികൾ നെദ്നാഫെ നൗന്ഖുൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഭർത്താവ് കാച്‌വാൻ താരിൻ അവരുടെ ശരീരത്തിൽ പെട്രോളൊഴിച്ച് കത്തിച്ചു. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
ഇതിനോടകം ഒരുപാട് ശസ്ത്രക്രിയകൾ യുവതിയ്ക്ക് ചെയ്തിട്ടുണ്ട്. പഴയ ജീവിതത്തിലേക്ക് തിരികെ വരണമെങ്കിൽ ഇനിയും ഒരുപാട് ശസ്ത്രക്രിയകൾ ചെയ്യേണ്ടതുണ്ട്. അതോടൊപ്പം തന്റെ മകനെ ഓർത്ത് ഈ ക്രൂരത ചെയ്തതിന് ഭർത്താവിനോട് ക്ഷമിച്ചുവെന്നും യുവതി പറയുന്നു.