Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹം കഴിക്കുന്നു; വധു ആരെന്ന് അറിയണോ ?

ഇമ്രാന്‍ ഖാന് മതിയായില്ല, വീണ്ടും വിവാഹം കഴിക്കുന്നു - ലക്ഷ്യം നിസാരമല്ല

c
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടു വിവാഹങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ ഒരു വിവാഹം കൂടി കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ലണ്ടനില്‍ കുടുംബസുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കവെ അദ്ദേഹം വ്യക്തമാക്കി.

വിവാഹത്തില്‍ പങ്കെടുക്കാനത്തെിയ അതിഥികള്‍ക്ക് മുന്നില്‍ പരസ്യമായിട്ടാണ് മൂന്നാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്ന കാര്യം ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് താന്‍ ഒരുങ്ങുന്നു എന്ന നര്‍മം നിറഞ്ഞ അദ്ദേഹത്തിന്റെ  വാക്കുകള്‍ കരഘോഷത്തോടെയാണ് എല്ലാവരും അംഗീകരിച്ചത്.

രണ്ടു പെണ്ണു കെട്ടിയിട്ടും പരാജയപ്പെട്ടതിനാല്‍ വിവാഹജീവിതത്തെക്കുറിച്ച് നവദമ്പതികള്‍ക്ക് ഉപദേശം നല്‍കാനില്ല. അവരുടെ വിവാഹ ജീവിതം വിജയകരമായിത്തീരട്ടെയെന്നും 64കാരനായ ഇമ്രാന്‍ പറഞ്ഞു. അതേസമയം, താന്‍ ആരെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ ശരീരം എന്റെ അവകാശമാണ്, ഹനു‌മാൻ പറയുന്നു ' ഐ ആം ഗേ'; പ്രദർശനാനുമതി തടയാൻ ഇതിൽ കൂടുതൽ എന്ത് വേണം