ഇമ്രാൻ ഖാന് വിവാഹം വിനോദമാകുന്നു; ഇമ്രാന്‍ മൂന്നാമതും വിവാഹിതനായി - വധു ആരെന്ന് അറിയാമോ ?
അറുപത്തിമൂന്നുകാരനായ ഇമ്രാൻ ഖാന്‍ മരിയായുമായി അടുപ്പത്തിലായിരുന്നു
മുൻ പാക് ക്രിക്കറ്റ് താരവും പാകിസ്ഥാൻ പ്രതിപക്ഷ പാർട്ടി തഹരീക്ക് ഇ - ഇൻസാഫ് പാർട്ടിയുടെ ചെയർമാനുമായ ഇമ്രാൻ ഖാന്റെ മൂന്നാമത്തെ വിവാഹം ലണ്ടനിൽ നടന്നു. ലണ്ടനിൽ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ ഇമ്രാന്റെ ആത്മീയ ഗുരു ബുഷ്രയുടെ സഹോദരിയായ മരിയയെ ആണ് വധുവായി സ്വീകരിച്ചത്.
അറുപത്തിമൂന്നുകാരനായ ഇമ്രാൻ ഖാന്‍ മരിയായുമായി അടുപ്പത്തിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും പാര്‍ട്ടി അക്കാര്യം നിഷേധിച്ചിരുന്നു. വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ഇമ്രാനും തയാറായിരുന്നില്ല.
എന്നാൽ ഇമ്രാന്റെ മരിയയുമായുള്ള വാർത്തകളെ അദ്ദേഹത്തിന്റെ പാർട്ടി തള്ളി.
1995ൽ ബ്രിട്ടനിൽ നിന്നുള്ള ജെമിന ഗോൾഡ്സ്മിത്തിനെയാണ് ഇമ്രാൻ ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. 2004ൽ ഈ ബന്ധം വേർപിരിഞ്ഞ ഇമ്രാൻ 20015ൽ രണ്ടാമത് വിവാഹിതനായി ബിബിസിയിലെ മുൻ മാധ്യമ പ്രവർത്തക രെഹം ഖാനെയാണ് വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധത്തിന് പത്ത് മാസമേ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.