Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് പുറത്ത് എത്ര സ്വത്തുണ്ട്: നരേന്ദ്രമോദിയെ പ്രശംസിച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

Imran Khan

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (11:32 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്‍ മുസ്ലീംലീഗ് തലവന്‍ നവാസ് ഷെരീഫിനെ വിമര്‍ശിക്കുന്നതിനിടയിലാണ് ഇമ്രാന്‍ഖാന്‍ മോദിയെ പ്രശംസിച്ചത്. നവാസ് ഷെരീഫിന് പാക്കിസ്ഥാന് പുറത്ത് കോടികളുടെ സ്വത്തുണ്ടെന്നും എന്നാല്‍ അയല്‍രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഇദ്ദേഹം കണ്ടു പഠിക്കണമെന്നും ഇമ്രാന്‍ പറഞ്ഞു. 
 
നവാസ് ഒഴികെ ലോകത്തിലെ ഒരു നേതാവിനും കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടാകില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കി. അമേരിക്കയുടെ സമ്മര്‍ദ്ദം ഉണ്ടായിട്ടും റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ നേരത്തെ തന്നെ ഇമ്രാന്‍ പ്രശംസിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ.കെ.ജി. സെന്റര്‍ ആക്രമണ കേസ്: പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍