Select Your Language

Notifications

webdunia
webdunia
webdunia
webdunia

താലിബാൻ എന്നത് സാധാരണ മനുഷ്യർ, അഭയാർത്ഥികളും താലിബാൻ പോരാളികളും ഒരേ വംശമെന്ന് ഇ‌മ്രാൻഖാൻ

താലിബാൻ എന്നത് സാധാരണ മനുഷ്യർ, അഭയാർത്ഥികളും താലിബാൻ പോരാളികളും ഒരേ വംശമെന്ന് ഇ‌മ്രാൻഖാൻ
, വ്യാഴം, 29 ജൂലൈ 2021 (14:34 IST)
താലിബാൻ എന്നത് സൈന്യമല്ലെന്നും സാധാരണ ജനങ്ങളാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇ‌മ്രാൻഖാൻ. താലിബാന്‍ പോരാളികള്‍ക്ക് പാക്സിഥാന്‍ സുരക്ഷിത താവളമാവുക്കുകയാണെന്ന് വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാത്രി നടന്ന അഭിമുഖ പരിപാടിയിലാണ് പാക് പ്രധാനമന്ത്രി താലിബാനെ സാധാരണ മനുഷ്യരെന്ന് വിശേഷിപ്പിച്ചത്.
 
പഷ്‌തൂൺ വിഭാഗത്തിൽ നിന്നുള്ള അഫ്ഗാനിലെ അഭയാര്‍ത്ഥികള്‍ക്കും താലിബാന്‍ പോരാളികള്‍ക്കുമുള്ളത് ഓരേ വംശമാണെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. താലിബാൻ എന്ന് പറയുന്നത് ഒരു സൈന്യമല്ല. സാധാരണ മനുഷ്യരാണ്. അഭയാത്ഥികളുടെ കൂട്ടത്തില്‍ ഈ സാധാരണ മനുഷ്യരുണ്ടെങ്കില്‍ എങ്ങനെയാണ് പാക്സിഥാന്‍ അവരെ വേട്ടയാടണമെന്നാണ് പ്രതീക്ഷിക്കുന്നത്? അങ്ങനെ ചെയ്യുകയാണെങ്കിൽ പാകിസ്ഥാൻ എങ്ങനെ  അഭയമെന്ന് വിളിക്കാനാവുകയെന്നും ഇമ്രാന്‍ ഖാന്‍ ചോദിച്ചു.
 
അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെതിരായ താലിബാന്‍റെ പോരാട്ടത്തില്‍ പാക്സിഥാന്‍ താലിബാനെ പിന്തുണയ്ക്കുന്നതായി ഏറെക്കാലമായി പഴി കേൾക്കുന്നതാണ്. ഇത്തരം ആരോപണങ്ങൾ ശരിയല്ലെന്നും ഇ‌മ്രാൻ ഖാൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് ബാധിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; വീട്ടിലെത്തിയ യുവതി ആത്മഹത്യ ചെയ്തു