Webdunia - Bharat's app for daily news and videos

Install App

524 പരിചാരകര്‍, 80 കാറുകള്‍, 33 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍; ഇവയൊന്നും തനിക്ക് വേണ്ടെന്ന് ഇമ്രാന്‍ - താമസം മൂന്ന് മുറിയുള്ള വീട്ടില്‍

524 പരിചാരകര്‍, 80 കാറുകള്‍, 33 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍; ഇവയൊന്നും തനിക്ക് വേണ്ടെന്ന് ഇമ്രാന്‍ - താമസം മൂന്ന് മുറിയുള്ള വീട്ടില്‍

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (14:45 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ തെഹ്റീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ കടുത്ത തീരുമാനങ്ങളുമായി രംഗത്ത്.

പാക് ഭരണകര്‍ത്താക്കള്‍ ഇതുവരെ തുടര്‍ന്നുവന്നിരുന്ന സകല ആഡംബരങ്ങളും ഒഴിവാക്കി സര്‍ക്കാര്‍ ഖജനാവ് ശക്തമാക്കാനുള്ള തീരുമാനത്തിലാ‍ണ് ഇമ്രാന്‍.

ചെലവ് ചുരുക്കലിന്റെ ഭാഗമായി 524 പരിചാരകരുള്ള പ്രധാനമന്ത്രിയുടെ കൂറ്റന്‍ വസതി ഇമ്രാന്‍ ഒഴിവാക്കി. ബനിഗലയിലെ സ്വന്തം വീട്ടില്‍ താമസിക്കാനാണ് ആഗ്രഹമെങ്കിലും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുരക്ഷാ ജീവനക്കാര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ മൂന്നു കിടപ്പുമുറികളുള്ള സൈനിക സെക്രട്ടറിയുടെ വീട്ടിലാകും താമസമെന്നും അദ്ദേഹം പറഞ്ഞു.

സഹായത്തിനായി വീട്ടില്‍ രണ്ടു പരിചാരകര്‍ മാത്രം മതിയെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഉള്‍പ്പെടെ 80 വാഹനങ്ങളുണ്ട്. രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഒഴിച്ചുള്ള കാറുകളെല്ലാം ലേലം ചെയ്‌ത് ഖജനാവിലേക്ക് പണം കണ്ടെത്തുമെന്നും മുന്‍ പാക് ക്രിക്കറ്റ് നായകന്‍ പറഞ്ഞു.

പ്രധാനമന്ത്രി 650 ദശലക്ഷം രൂപയും സ്പീക്കര്‍ക്ക് 160 ദശലക്ഷം രൂപയുമാണ് സൌകര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇത്രയും പണം എന്തിനാണ് ചെലവഴിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ചെലവു ചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments