ഇമ്രാന്റെ സത്യപ്രതിജ്ഞയ്‌ക്ക് പാകിസ്ഥാനിലെക്ക് പറക്കാനൊരുങ്ങി മൂന്ന് ക്രിക്കറ്റ് താരങ്ങള്‍

ഇമ്രാന്റെ സത്യപ്രതിജ്ഞയ്‌ക്ക് പാകിസ്ഥാനിലെക്ക് പറക്കാനൊരുങ്ങി മൂന്ന് ക്രിക്കറ്റ് താരങ്ങള്‍

ശനി, 11 ഓഗസ്റ്റ് 2018 (16:50 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്ന മുൻ ക്രിക്കറ്റ് താരവും തെഹ്റീക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയർമാനുമായ ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മൂന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്ഷണം.

ഈ മാസം 19ന് നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിലേക്ക് സുഹൃത്തുക്കളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവജ്യോത് സിദ്ദു എന്നിവരെയാണ് ഇമ്രാൻ ഔദ്യോഗികമായി ക്ഷണിച്ചത്. പാകിസ്ഥാനിലേക്ക് പോകുന്ന കാര്യം മൂന്നു പേരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇമ്രാനില്‍ നിന്നും വ്യക്തിപരമായ ക്ഷണമാണ് ലഭിച്ചതെന്ന് പഞ്ചാബ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രികൂടിയായ സിദ്ധു വ്യക്തമാക്കി. ക്ഷണം ലഭിച്ചാല്‍ പോകുമെന്ന നിലപാടിലായിരുന്ന കപില്‍ മുമ്പാണ്ടായിരുന്നത്.

ബോളിവുഡ് താരം അമീർ ഖാനെയും ഇസ്ലാമാബാദിലേക്ക് ഇമ്രാൻ ഖാന്‍ ക്ഷണിച്ചിട്ടുണ്ട്. നേരത്തെ നിയുക്ത പാക് പ്രധാനമന്ത്രിക്ക് ആശംസയര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം താരവുമായിരുന്ന മുഹമ്മദ് അസറുദ്ദീനും രംഗത്തു വന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അണിഞ്ഞൊരുങ്ങി മാരുതി സുസൂക്കി ഡിസയർ; സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി