Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങള്‍ക്ക് ഇന്ത്യയെ തൊടാന്‍ പോലും സാധിക്കില്ല; തുറന്നു പറഞ്ഞ് പാക് എയർ ചീഫ് മാർഷൽ - ഞെട്ടലോടെ പാകിസ്ഥാന്‍

ചൈന പാകിസ്ഥാനെ വഞ്ചിച്ചോ ?; ഇന്ത്യയെ തൊടാന്‍ പോലും സാധിക്കില്ലെന്ന് പാക് എയർ ചീഫ് മാർഷൽ

ഞങ്ങള്‍ക്ക് ഇന്ത്യയെ തൊടാന്‍ പോലും സാധിക്കില്ല; തുറന്നു പറഞ്ഞ് പാക് എയർ ചീഫ് മാർഷൽ - ഞെട്ടലോടെ പാകിസ്ഥാന്‍
ന്യൂഡല്‍ഹി , ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (18:10 IST)
ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യയെ വെല്ലുവിളിക്കുന്ന പാകിസ്ഥാന് തിരിച്ചടി. ഇന്ത്യ തിരിച്ചടിച്ചാല്‍ പാക് വ്യോമസേനയ്‌ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

പാകിസ്ഥാന്റെ കൈവശമുള്ളതും പഴകിയതും സാങ്കേതിക തികവില്ലാത്തതുമായ യുദ്ധവിമാനങ്ങളാണ്. ഇന്ത്യയുടെ പക്കല്‍ അത്യാധുനിക പോര്‍വിമാനങ്ങളും മിസൈലുകളും. ഇതിനാല്‍ നിലവിലുള്ള യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ സാധിക്കില്ലെന്ന് പാക് വ്യോമസേനയിലെ എയർ ചീഫ് മാർഷൽ സുഹൈൽ അമാൻ വ്യക്തമാക്കി.

റഷ്യൻ നിർമിത സുഖോയിയും തേജസ് എന്നീ അത്യാധുനിക പോർവിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. 36 റഫേൽ വിമാനങ്ങള്‍ കൂടി ഫ്രാന്‍‌സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നതോടെ ശക്തി ഇരട്ടിയാകും. ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനമായ  സുഖോയിയോട് പൊലും പാക് യുദ്ധവിമാനങ്ങള്‍ക്ക് കിടപിടിക്കാന്‍ സാധിക്കില്ലെന്നും സുഹൈൽ അമാൻ പറഞ്ഞു.

2004ല്‍ സുഖോയ് ഇന്ത്യ വാങ്ങിയതിന് ശേഷം നിരവധി പുതുക്കലുകളും ആധൂനികതയും കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. 272 സുഖോയ് വിമാനങ്ങള്‍ ഇന്ത്യക്കുണ്ട്. എന്നാല്‍ പാകിസ്ഥാന്റെ പക്കലുള്ള ഏറ്റവും പുതിയ യുദ്ധവിമാനം 1982ൽ വാങ്ങിയ അമേരിക്കൻ നിർമിത എഫ്–16 ആണ്. ഇതില്‍ അമ്പതോളം വിമാനങ്ങള്‍ യുദ്ധത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നതല്ലെന്നും
പാക് എയർ ചീഫ് മാർഷൽ സുഹൈൽ അമാൻ കൂട്ടിച്ചേര്‍ത്തു.

ചൈനീസ് നിർമിത പോർവിമാനങ്ങളെയാണ് ഇന്ത്യ കൂടുതലായി ഉപയോഗിക്കുന്നത്. ഇവ മിക്കതും പരീക്ഷണ പറക്കലുകളിൽ  തകര്‍ന്നു വീഴുകയാണ്. പാക് വ്യോമസേനയിലെ മിക്ക പോര്‍വിമാനങ്ങളും വിശ്വസിക്കാൻ കൊള്ളില്ല. പരീക്ഷണ പറക്കല്‍ പോലെയല്ല യൂദ്ധം. അതിനാല്‍ യുദ്ധമുണ്ടായാല്‍ പാക് വ്യോമസേന പരാജയമായിരിക്കുമെന്നും സുഹൈൽ അമാൻ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ നേട്ടവും മോഹൻലാലിനു സ്വന്തം!