Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ; എബോള മെൻസ് തുടങ്ങിയ പകർച്ചവ്യാധികൾ ഇന്ത്യയിലും വന്നേക്കാം

ഡൗൺ ടു എർ‌ത്ത് പോർട്ടലാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

Ebola
, വ്യാഴം, 25 ജൂലൈ 2019 (12:05 IST)
മാരകമായ എബോള, മെർസ് തുടങ്ങിയ പകർച്ചവ്യാധികൾ ഇന്ത്യയിലും വന്നേക്കാമെന്ന്ആ രോഗ്യഗവേഷകരുടെ മുന്നറിയിപ്പ്. മാരകമായ പത്ത് വൈറൽ രോഗങ്ങള്‍ രാജ്യത്ത് പടർന്നുപിടിക്കാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്, നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവയുലെ ഗവേഷകരാണ് രാജ്യത്ത് നിരവധി മാരകരോഗങ്ങൾ പടരാനുള്ള സാധ്യത കണ്ടെത്തിയത്. ഈ രോഗങ്ങൾ പടർന്നുപിടിച്ച രാജ്യങ്ങളുമായുള്ള സമ്പർക്കം വർധിച്ചു വരുന്നതാണ് രോഗവാഹകർ ഇന്ത്യയിലുമെത്താനുള്ള സാധ്യത കൂട്ടുന്നത്. ഡൗൺ ടു എർ‌ത്ത് പോർട്ടലാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
 
സൗദി അറേബ്യയിലാണ് മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് (മെർസ്) കണ്ടെത്തിയത്. ഇത് പകരുക വവ്വാലുകൾ വഴിയും ഒട്ടകങ്ങൾ വഴിയുമാണ്.എബോള പടർന്നുപിടിച്ച ഉഗാണ്ടയിൽ ധാരാളം ഇന്ത്യാക്കാർ താമസിക്കുന്നുണ്ട്. രോഗം വന്നാൽ 70% ആണ് മരണനിരക്ക്.രാജ്യത്തെ കടുത്ത ദാരിദ്ര്യവും അതുമൂലമുണ്ടാകുന്ന പോഷകാഹാരക്കുറവും, ഉയരുന്ന ജനസംഖ്യയും, ജനസമ്പർക്കം വർധിച്ചതുമെല്ലാം പകർച്ചവ്യാധികൾ വർധിക്കാൻ കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാരിസിനെ വിട്ടയച്ചു, 2 കോടി നൽകിയെന്ന് സൂചന; ഇടപാടില്‍ രവി പൂജാരിയുടെ പങ്കെന്ത്?