ഇന്ത്യക്കാരിയായ ഡോക്ടറുടെ മൃതദേഹം സ്യൂട്ട്കെയ്സിനുളളിൽ; പ്രതിയെന്നു സംശയിക്കുന്ന മുൻ കാമുകൻ കൊല്ലപ്പെട്ട നിലയിൽ

പ്രീതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രീതിയുടെ മുൻ കാമുകൻ ഹർഷ് നാഡെ സംശയത്തിന്റെ നിഴലിലാകുന്നത്.

ബുധന്‍, 6 മാര്‍ച്ച് 2019 (10:37 IST)
ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രീതി റെഡ്ഡി എന്ന 32 കാരിയുടെ മൃതദേഹമാണ് സ്യൂട്കെയ്സിനുളളിലാക്കിയ നിലയിൽ കാറിനുളളിൽ നിന്ന് കണ്ടെത്തിയത്. ഇവരുടെ കൊലപാതകത്തിൽ പ്രതിയെന്നു സംശയിക്കുന്ന മുൻ കാമുകനേയും വാഹനാപകടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.  
 
പ്രീതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രീതിയുടെ മുൻ കാമുകൻ ഹർഷ് നാഡെ സംശയത്തിന്റെ നിഴലിലാകുന്നത്. ഞായറാഴ്ച രാത്രി പ്രീതിയും ഹർഷ് നാഡെയും സിഡ്നി മാർക്കറ്റ് സ്ട്രീറ്റിലെ നക്ഷത്ര ഹോട്ടലിൽ ഒരുമിച്ച് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ സിഡ്നിയിലെ മക്ഡൊണാൾഡിൽനിന്ന് പ്രീതി ഭക്ഷണം വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. അന്വേഷണത്തിനൊടുവിൽ പ്രീതിയുടെ മൃതദേഹം സ്യൂട്ട്കെയ്സിലാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടായിരുന്നു.
 
സംശയം തോന്നിയ പൊലീസ് ഹർഷ് നാർഡെയെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് അപകടത്തിൽ ഹർഷ് നാർഡെ കൊല്ലപ്പെടുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഹർഷ് നാർഡെ മനപൂർവ്വം അപകടമുണ്ടാക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
 
ഇയാൾ ഓടിച്ചിരുന്ന ബി.എം.ഡബ്ല്യൂ കാർ എതിരെ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും കത്തിനശിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഹർഷ് നാർഡെ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വടക്കൻ വില്ലോ ട്രീയിൽ തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മോശം അനുഭവമുണ്ടായാൽ പ്രതികരിക്കണം, മിണ്ടാതെ സഹിച്ച് വർഷങ്ങൾ കഴിഞ്ഞ് ‘മീ ടൂ’ പറയുന്നതിനോട് യോജിപ്പില്ല: രഞ്ജിനി ഹരിദാസ്