Webdunia - Bharat's app for daily news and videos

Install App

ഫോണ്‍ നമ്പര്‍ ചോദിച്ചു തുടങ്ങി, പിന്നീട് കടന്നു പിടിച്ചു; വിമാനത്തില്‍ എയര്‍‌ഹോസ്‌റ്റസിനെ അപമാനിച്ച ഇന്ത്യക്കാ‍രന് തടവ് - കൂടുതല്‍ ശിക്ഷ പിന്നാലെ

ഫോണ്‍ നമ്പര്‍ ചോദിച്ചു തുടങ്ങി, പിന്നീട് കടന്നു പിടിച്ചു; വിമാനത്തില്‍ എയര്‍‌ഹോസ്‌റ്റസിനെ അപമാനിച്ച ഇന്ത്യക്കാ‍രന് തടവ് - കൂടുതല്‍ ശിക്ഷ പിന്നാലെ

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (15:14 IST)
വിമാന യാത്രയ്‌ക്കിടെ എയര്‍‌ഹോസ്‌റ്റസിനെ കടന്നുപിടിച്ച ഇന്ത്യക്കാരന് ഇന്ത്യക്കാരന് തടവ്. ഇന്ത്യക്കാരനായ നിരഞ്ജന്‍ ജയന്തിന്(34) സിംഗപ്പൂരിലെ കോടതി മൂന്നാഴ്ചത്തെ തടവ് വിധിച്ചത്.

കഴിഞ്ഞ ഓഗസ്‌റ്റില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട കേസില്‍ ഒരു കുറ്റത്തിന് മാത്രമാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. കേസിന്റെ തുടര്‍ന്നുള്ള വിചാരണയില്‍ മറ്റുവകുപ്പുകളിലും വിധി പ്രസ്താവിക്കും. നിരഞ്ജനെതിരെ വിവിധ വകുപ്പുകള്‍ പൊലീസ് ചുമത്തിയിട്ടുണ്ട്.

25കാരിയായ സിംഗപ്പൂര്‍ യുവതിയാണ് നിരഞ്ജനെതിരെ പരാതി നല്‍കിയത്. സിഡ്‌നിയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്‌ക്കിടെ വിമാനത്തില്‍ വെച്ച് നിരഞ്ജന്‍ മൊബൈല്‍ നമ്പര്‍ ചോദിച്ച് ശല്യപ്പെടുത്തിയെന്നും തുടര്‍ന്ന് ശരീരത്തിൽ സ്‌പര്‍ശിച്ചെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.

ഷാങ്ഹി വിമാനത്താവളത്തിലെ പൊലീസിലാണ് എയര്‍‌ഹോസ്‌റ്റസ് പരാതി നല്‍കിയത്. എന്നാൽ സംഭവ വേളയിൽ താൻ മദ്യലഹരിയിൽ ആയിരുന്നുവെന്നും തനിക്ക് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും നടന്ന സംഭവത്തിൽ തനിക്ക് കുറ്റബോധമുണ്ടെന്നും നിരഞ്ജൻ കോടതിയിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

അടുത്ത ലേഖനം
Show comments