Webdunia - Bharat's app for daily news and videos

Install App

യുഎസില്‍ വംശീയാധിക്രമം: ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരുക്ക്

അമേരിക്കയിൽ ഇന്ത്യക്കാരനെ വെടിവച്ചു കൊലപ്പെടുത്തി

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (10:48 IST)
അമേരിക്കയില്‍ ഇന്ത്യൻ പൗരനായ എൻജിനിയറെ വെടിവച്ചു കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. ഹൈദരാബാദ്​ സ്വദേശിയായ ശ്രീനിവാസ്​ കചിഭോട്​ലയാണ്​ മരിച്ചത്​. 
 
‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് യുഎസ് പൗരനായ ഒരാൾ ഇയാളെ വെടിവെച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാളുടെ സുഹൃത്ത് അലോക് മഡസാനിയും യുഎസ് പൗരനായ ഇയാൻ ഗ്രില്ലോട്ടും ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.
 
ആദം പുരിന്റാന്‍ എന്ന 51കാരനായ നാവികോദ്യോഗസ്​ഥനാണ് അക്രമി. ഇയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. മരിച്ച ശ്രീനിവാസ്​ ഒലാതെയിലെ ഗാർമിൺ കമ്പനിയിൽ വ്യോമയാന എഞ്ചിനീയറായി ജോലി ചെയ്യുകയാണ്​. 
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി

ഇനി പോസ്‌റ്റോഫീസുകളില്‍ ഡിജിറ്റലായി പണം അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ നടപ്പിലാകും

തിരുവനന്തപുരത്ത് ദിവസങ്ങളായി കേടായി മഴയത്ത് കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം സുരക്ഷിതമെന്ന് യുകെ; 24 മണിക്കൂര്‍ ഉപഗ്രഹ നിരീക്ഷണം

മതമൗലികവാദികളുടെ എതിര്‍പ്പിനു പുല്ലുവില; 'സൂംബ' തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി, ത്രില്ലടിച്ച് കുട്ടികള്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments