Publish Date: Tue, 01 Mar 2022 (15:21 IST)
Updated Date: Tue, 01 Mar 2022 (15:24 IST)
യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവിൽ ഷെല്ലാക്രമണം ഉണ്ടായത്. വിദ്യാർഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ഖാർക്കീവിൽ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്തം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിറാം മനോഹർ
Publish Date: Tue, 01 Mar 2022 (15:21 IST)
Updated Date: Tue, 01 Mar 2022 (15:24 IST)