ഓസ്ട്രേലിയയിൽ ഇന്ത്യക്കാരന് ക്രൂര മര്‍ദനം; ഗുരുതര പരുക്ക്
ഓസ്േട്രലിയയിൽ ഇന്ത്യക്കാരനെതിെര വംശീയ ആക്രമണം
ഓസ്ട്രേലിയയിൽ വീണ്ടും വംശീയാധിക്രമണം. ഇന്ത്യക്കാരനായ ടാക്സിഡ്രൈവർക്കാണ് ഇത്തവണ ക്രൂരമായ മർദനമേറ്റത്. കാറിൽ യാത്രചെയ്ത സ്ത്രീയും പുരുഷനുമാണ് ഡ്രൈവർ പ്രദീപ് സിങ്ങിനെ ക്രൂരമായി മർദിക്കുകയും വംശീയഅധിക്ഷേപം നടത്തുകയും ചെയ്തത്.
കാറിലെ യാത്രക്കാരി ഛർദിക്കണമെന്ന് പറഞ്ഞപ്പോൾ ഇവരോട് പുറത്തിറങ്ങാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. അതിനു തയ്യാരായില്ലെങ്കില്‍ കാര്‍ വൃത്തിയാക്കാനുള്ള പണം തരണമെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതിൽ പ്രകോപിതരായ യാത്രക്കാർ ഡ്രൈവറെ മർദിക്കുകയായിരുന്നു.
പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓസ്ട്രേലിയയിലെ തസ്മാനിയയിലാണ് സംഭവം. യാത്രക്കാരായ രണ്ടുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ പ്രദീപ് സിങ് ഓസ്ട്രേലിയയിൽ വിദ്യാർഥിയാണ്.