Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജപ്പാൻ കപ്പലിലെ ഇന്ത്യക്കാർക്കും കൊറോണ, 40 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ജപ്പാൻ കപ്പലിലെ ഇന്ത്യക്കാർക്കും കൊറോണ, 40 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
, ബുധന്‍, 12 ഫെബ്രുവരി 2020 (20:23 IST)
ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ ഇന്ത്യക്കർക്കും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിയ്ക്കുന്നത്. ഇതൊടെ കപ്പലിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 174 ആയി. കപ്പലിലെ 40 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജപ്പാൻ അരോഗ്യ വകുപ്പ് ബുധാനാഴ്ചാ വ്യക്തമാക്കുകയായിരുന്നു.
 
29 യാത്രക്കാർക്കും, 10 ജീകനക്കാർക്കും ഒരു കൊറന്റൈൻ ഓഫീസർക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ജപ്പാൻ അധികൃതർ വ്യക്തമാക്കിയിരിയ്ക്കുന്നത്. പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ച 40 പേരെ ആശുപത്രികളിലേയ്ക്ക് മാറ്റും. വൈറസ് ബാധയുണ്ടായ നലു ജപ്പൻ സ്വദേശികളുടെ അരോഗ്യ നില ഗുരുതരമാണ്. അതേസമയം  കൊറോണ ബാധിച്ച ഇന്ത്യക്കരുടെ ആരോഗ്യ നിലയെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല.  
 
3711 യാത്രക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. നിരവധി ഇന്ത്യക്കാർ കപ്പലിലുണ്ട്. തങ്ങളെ നാട്ടിലെത്തിക്കണം എന്ന് കപ്പലിലെ ഇന്ത്യക്കാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടമ്പുളിയിട്ട നല്ല അസൽ ഞണ്ട് കറി ഉണ്ടാക്കിയാലോ?