Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ ബാധ; ആശങ്ക

ആഞ്ഞൂറോളം പേരുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസ് ബാധ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രോഗി ഈ നവജാത ശിശുവാണ്.

ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ ബാധ; ആശങ്ക

റെയ്‌നാ തോമസ്

, വ്യാഴം, 6 ഫെബ്രുവരി 2020 (08:54 IST)
കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നവജാത ശിശുവിനും രോഗ ബാധ സ്ഥിരീകരിച്ചു. ജനിച്ചിട്ട് 30 മണിക്കൂർ മാത്രമായ കുഞ്ഞിനാണ് കൊറോണ വൈറസ് പോസീറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ആഞ്ഞൂറോളം പേരുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസ് ബാധ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രോഗി ഈ നവജാത ശിശുവാണ്. അമ്മയിൽ നിന്ന് കുഞ്ഞിന് രോഗബാധ പകരുകയായിരുന്നുവെന്ന് ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.
 
പ്രസവത്തിന് മുൻപുതന്നെ കുഞ്ഞിന്റെ അമ്മയുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു. മറ്റൊരു രോഗബാധിതയായ യുവതി ദിവസങ്ങൾക്ക് മുൻപ് പ്രസവിച്ച നവജാത ശിശുവിന് രോഗബാധ ഇല്ലെന്ന് പരിശോധനാ ഫലം പുറത്തുവന്നിരുന്നു. വുഹാനിലെ മാർക്കറ്റിൽ ഡിസംബറിൽ വിൽപനക്ക് വന്ന മൃഗങ്ങളിൽ നിന്നാണ് കൊറോണ വൈറസ് അതിവേഗം ജനങ്ങളിലേക്ക് പടർന്നതെന്നാണ് കരുതപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോണാൾഡ് ട്രംപ് കുറ്റവിമുക്തന്‍; ഇംപീച്ച്‌മെന്റ് തള്ളി അമേരിക്കന്‍ സെനറ്റ്