Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കസ് കണ്ടുകൊണ്ടിരിക്കെ അമ്മയുടെ മുൻപിൽ വച്ച് സിംഹം പെൺകുട്ടിയെ കടിച്ചുകുടഞ്ഞു

സർക്കസ് കണ്ടുകൊണ്ടിരിക്കെ അമ്മയുടെ മുൻപിൽ വച്ച് സിംഹം   പെൺകുട്ടിയെ കടിച്ചുകുടഞ്ഞു
, വ്യാഴം, 1 നവം‌ബര്‍ 2018 (18:14 IST)
മോസ്‌കോ: സർക്കസിൽ സിംഹത്തിന്റെ പ്രകടനം കണ്ടുകൊണ്ടിരിക്കെ ഗ്യാലറിയിലിരുന്ന പെൺകുട്ടിക്ക് നേരെ സിംസത്തിന്റെ ആക്രമണം. അമ്മയുടെ കൺ‌മുന്നിലിട്ട് സിംഹം പെൺകുട്ടിയെ കടിച്ചു കുടഞ്ഞു. മോസ്‌കോയില്‍ നിന്നും 1250 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.  
 
സിംഹത്തിന്റെ പ്രകടനം കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിക്ക് നേരെ പെട്ടെന്നായിരുന്നു ആക്രമണം. അമ്മയുടെ കണ്‍മുന്നിലിട്ട് പെണ്‍കുട്ടിയെ സിംഹം കടിച്ചുകീറുന്ന കാഴ്ച ഏവരേയും നടുക്കി.
കാണികള്‍ക്ക് മുന്നില്‍ വന്‍ സുരക്ഷാ വലയം ഉണ്ടായിരുന്നെങ്കിലും  പെട്ടെന്ന് നിയന്ത്രണം വിട്ട് പാഞ്ഞ സിംഹത്തെ പിടിക്കാന്‍ പരിശീലകനായില്ല. 
 
പാഞ്ഞടുത്ത സിംഹം കുട്ടിയെ വലിച്ച്‌ റിങ്ങിലേക്കിടാന്‍ ശ്രമിച്ചു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ചെവിക്കും നെഞ്ചിനുമാണ് കൂടുതലും പരിക്കുള്ളത്. കുട്ടികളുക്ക് വേണ്ടി മാത്രമായിരുന്നു സർക്കസ് ഷോ സംഘടിപ്പിച്ചിരുന്നത്. മറ്റാരെയും സിംഹം അക്രമിച്ചിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ കഥാപാത്രത്തേക്കാൾ പെൺഹൃദയങ്ങളെ കീഴടക്കി ആ ‘മഞ്ഞ കുർത്ത‘; 96 ലെ തൃഷയുടെ മഞ്ഞ കുർത്തക്ക് ദീപാവലി വിപണിയിൽ പ്രിയമേറുന്നു