Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

‘യാത്രക്കിടെ തിളങ്ങുന്ന വിചിത്രമായ ഒരു തളിക കടന്നുപോയി’ വിമാന യാത്രക്കിടെ പറക്കും തളിക കണ്ടെന്ന് ബ്രിട്ടീഷ് പൈലറ്റിന്റെ വെളിപ്പെടുത്തൽ

വാർത്ത
, ചൊവ്വ, 13 നവം‌ബര്‍ 2018 (18:23 IST)
അന്യഗ്രഹ ജീവികളെ കുറിച്ചും പറക്കും തളികകളെ കുറിച്ചുമെല്ലാം പല തരത്തിലുള്ള കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇത് യഥാർത്ഥമാണോ, മിഥ്യയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ കുഴഞ്ഞു കിടക്കുകയാണ് കാര്യങ്ങൾ. ഇപ്പോഴിതാ വിമാന യാത്രക്കിടെ പറക്കും തളികയെ കണ്ടതായി വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടിഷ് എയർ‌വെയ്‌സ് പൈലറ്റായ ഷാനൻ.  
 
നവംബർ ഒൻപതിന് ഐർലൻഡിന്റെ പടിഞ്ഞാറൻ തീരത്തുകൂടി സഞ്ചരിക്കുന്നതിനിടെ പറക്കും തളിക പോലെയുള്ള വിചിത്രമായ തിളങ്ങുന്ന രൂപം കണ്ടുവെന്നാണ് ഷാനൻ വെളിപ്പെടുത്തിയത്. ഇത് കഴ്ചയിൽ പെട്ടതോടെ ഷാനൻ എയർ ട്രാഫിക് ക‌ൻ‌ട്രോളിൽ ബന്ധപ്പെട്ടു.
 
ഈ ഭാഗത്ത് സൈനിക പരിശീലനങ്ങൾ നടക്കുന്നുണ്ടോ എന്നാണ് ആദ്യം ആരാഞ്ഞത്. എന്നാൽ ഇല്ലാ എന്നായിരുന്നു മറുപടി, വീർജിൻ എയർ ലൈൻ‌സിന്റെ റൂട്ടിലൂടെ തിളങ്ങുന്ന വിചിത്രമായ വസ്ഥു കടന്നു പോയി എന്ന് വീർജിൻ എയർ‌ലൈൻസ് പൈലറ്റും റിപ്പോർട്ട് ചെയ്തതോടെ സംഭവത്തിൽ എയർ ട്രാഫിക് കൺ‌ട്രോൾ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീരുമാനത്തില്‍ മാറ്റമില്ല; മല ചവിട്ടാനുറച്ച് തൃപ്തി ദേശായി - തിയതി നാളെ അറിയിക്കും