സെപ്തംബർ 21 ലോക സമാധാന ദിനമായി ആചരിക്കുന്നത് എന്തിന്?

എസ് ഹർഷ
ശനി, 21 സെപ്‌റ്റംബര്‍ 2019 (12:04 IST)
ലോക സമാധാന ദിനമായിട്ടാണ് സെപ്തംബർ 21 ആചരിക്കപ്പെടുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയ്ക്ക് സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.  
 
1981-ല്‍ 36/37 വോട്ടിന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ അംഗീകരിച്ച പ്രമേയമായിരുന്നു ലോകത്തിലെ 193 അംഗ രാജ്യങ്ങളും സമാധാനത്തിന് വേണ്ടി ഒരു ദിനം ആചരിക്കണം എന്നത്. പിന്നീട് 2001 ല്‍ 55/282 വോട്ടിന് ജനറല്‍ അസംബ്ലിയില്‍ സെപ്തംബര്‍ 21 തീയതി എല്ലാ വര്‍ഷവും സമാധാന ദിനം ആചരിക്കുവാന്‍ തീരുമാനിച്ചു. 
 
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ചെറുതും വലുതുമായ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകസമാധാനം ജനങ്ങളുടെ ഇടയില്‍ എത്തിക്കുവാനാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെ ഒരു ദിനം ആചരിക്കുവാന്‍ തീരുമാനിച്ചത്. യുദ്ധങ്ങള്‍ ഒഴിവാക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്ന മാര്‍ഗ്ഗമാണ് ലോകസമാധാനത്തിന് വിത്തുപാകുന്നത്. 
 
പരസ്പര ബഹുമാനം ഇല്ലായ്മ മനുഷ്യാവകാശങ്ങളോടുളള അവജ്ഞ എന്നിവ അപരിഷ്കൃതമായ പ്രവൃത്തികള്‍ക്ക് കാരണമാവുന്നത്. നാളത്തെ തലമുറ യുദ്ധങ്ങൾ ഒഴിവാക്കി നന്മ നിത്ത മനസുമായി ലോകത്തില്‍ ജീവിക്കുവാനുള്ള സാഹചര്യംസൃഷ്ടിക്കുക എന്നതാണ് നമ്മള്‍ ഓരോരുത്തരുടേയും കടമ. സമാധാനമാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ മുദ്രാവാക്യമെന്നുംസമാധാനമാണ് നമ്മുടെ ദൌത്യം എന്നും ഐക്യരാഷ്ട്രസഭ ചൂണ്ടി കാട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments