പ്രതീക്ഷിക്കാത്ത നേരത്ത് 'എനൈ നോക്കി പായും തോട്ട'യുടെ ട്രെയ്‌ലർ, ചിത്രം സെപ്തംബർ ആറിന് തീയറ്ററുകളിൽ

ശനി, 24 ഓഗസ്റ്റ് 2019 (17:58 IST)
കത്തിരിപ്പിനും അഭ്യൂഹങ്ങൾക്കുമിടവിൽ ധനുഷിനെ നായകനാക്കി ഗൗതം നേനോസ് സംവിധാനം ചെയ്ത 'എനൈ നോക്കി പായും തോട്ട' ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം സെപ്തംബർ ആറിന് തീയറ്ററുകളിൽ എത്തും. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
 
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ് വൈകുന്നത് ആരാധകരെ ഏറെ അസ്വസ്ഥരാക്കിയിരുന്നു. ചിത്രം റിലീസിനെത്തിക്കാൻ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി അറിയച്ചുകൊണ്ടാണ് ട്രെയ്‌ലർ ഗൗതം മേനോൻ പുറത്തുവിട്ടത്. 
 
2016ൽ തന്നെ സിനിമയുടെ ആദ്യഘട്ട ചിത്രികരണം ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് ഷൂട്ടിംഗ് വൈകി. 2017 ഡിസംബറിലാണ് അടുത്ത ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിച്ചത്. ഇതിനിടയിൽ മരി 2വിന്റെ ചിത്രികാരണം ധനുഷിന് പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. ഇത് കൂടാതെ സമ്പത്തിക പ്രതിസന്ധികൂടി വന്നടെയാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബോക്‍സോഫീസില്‍ പൊറിഞ്ചു ചീറുന്നു, പടം മെഗാഹിറ്റ് !