ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

ആളുകള്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ ഏറ്റവും ആവശ്യമുള്ള സമയത്ത് ഈ തെറ്റായ റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് വാട്ട്സ്ആപ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ജൂണ്‍ 2025 (18:58 IST)
ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ രാജ്യത്തെ പൊതുജനങ്ങളോട് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇസ്രായേലിലേക്ക് അയയ്ക്കുന്നതിനായി ഉപയോക്തൃ വിവരങ്ങള്‍ ആപ്പ് ശേഖരിച്ചുവെന്ന് ആരോപിച്ചാണ് തീരുമാനം. എന്നാല്‍ ആളുകള്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ ഏറ്റവും ആവശ്യമുള്ള സമയത്ത് ഈ തെറ്റായ റിപ്പോര്‍ട്ടുകള്‍  ആശങ്കയുണ്ടാക്കുന്നുവെന്ന് വാട്ട്സ്ആപ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. 
 
കൂടാതെ വാട്ട്സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കതിനാല്‍ ഇടനിലക്കാരനായ ഒരു സേവന ദാതാവിന് ഒരു സന്ദേശം വായിക്കാന്‍ കഴിയില്ലന്നും വാട്‌സപ്പ് അറിയിച്ചു. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥതയിലുള്ളതാണ് വാട്ട്സ്ആപ്പ്. വര്‍ഷങ്ങളായി ഇറാന്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് തടഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്തെ നിരവധി ആളുകള്‍ അവ ആക്സസ് ചെയ്യാന്‍ പ്രോക്‌സികളും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും അല്ലെങ്കില്‍ വിപിഎനുകളും ഉപയോഗിക്കുന്നു. 
 
2022-ല്‍ രാജ്യത്തെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത ഒരു സ്ത്രീയുടെ മരണത്തില്‍ സര്‍ക്കാരിനെതിരെ നടന്ന ബഹുജന പ്രതിഷേധത്തിനിടെ വാട്ട്സ്ആപ്പും ഗൂഗിള്‍ പ്ലേയും നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആ നിരോധനം പിന്‍വലിച്ചു. ഇന്‍സ്റ്റാഗ്രാമിനും ടെലിഗ്രാമിനും പുറമേ ഇറാനിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് ആപ്പുകളില്‍ ഒന്നായിരുന്നു വാട്ട്സ്ആപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments