വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഭിറാം മനോഹർ
ബുധന്‍, 18 ജൂണ്‍ 2025 (18:52 IST)
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞതോടെ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് സമവാക്യം മറ്റൊരു തലത്തിലേക്ക്. വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിതരായ എ ഗ്രൂപ്പ് നേതാക്കളായ പി സി വിഷ്ണുനാഥും ഷാഫി പറമ്പിലും കോണ്‍ഗ്രസിലെ പുതിയ അധികാരങ്ങളായി മാറിയെന്നും ഇവരുടെ ആശിര്‍വാദത്തോടെ ആരെയും വകവെയ്ക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തുന്നതെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് യുവനേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കുന്നതെന്നും വിമര്‍ശനങ്ങള്‍ നീളുന്നു.
 
ഉപതിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പാര്‍ട്ടി പുനസംഘടനയില്‍ അതൃപ്തി ഒതുക്കിവെച്ച നേതാക്കളാണ് പ്രചാരണം അവസാനിച്ചതോടെ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചപ്പോള്‍ ഐയിലെയും പഴയ എ ഗ്രൂപ്പിലെയും നേതാക്കളെ തഴഞ്ഞെന്ന് ഇവര്‍ പറയുന്നു. 2016ലെയും 2021ലെയും തോല്‍വിക്ക് ശേഷം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണയുണ്ടായിരുന്നു. യോഗ്യതയുള്ളവരെ പരിഗണിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിഷ്ണുനാഥിനെയും ഷാഫിയേയും നിമയിച്ചതോടെ ഇതെല്ലാം ലംഘിക്കപ്പെട്ടുവെന്ന് ഒരു യുവനേതാവ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
 
 
 പിണറായി സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന മാത്യു കുഴല്‍നാടനെ പുനസംഘടനയില്‍ അവഗണിച്ചു. റോജി എം ജോണ്‍, സി ആര്‍ മഹേഷ്, ഹൈബി ഈഡന്‍, ചാണ്ടി ഉമ്മന്‍, കെ ശബരീനാഥ്, കെ എം അഭിജിത്, അലോഷ്യസ് സേവ്യര്‍, അബിന്‍ വര്‍ക്കി തുടങ്ങിയവരെ പരിഗണിക്കണമായിരുന്നുവെന്നും പുതിയ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നു. ഇത് കൂടാതെ നിലമ്പൂരില്‍ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിയുള്ള റീല്‍ രാഷ്ട്രീയമാണ് ഷാഫിയും വിഷ്ണുനാഥുമെല്ലാം കളിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. പുതിയ അധികാര കേന്ദ്രത്തിന്റെ സ്വാധീനം കെപിസിസി പ്രസിഡന്റിനും മുകളിലായതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ അതിരുവിട്ട പ്രവര്‍ത്തനങ്ങളെ തിരുത്താനാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments