Publish Date: Thu, 09 Apr 2026 (12:58 IST)
Updated Date: Thu, 09 Apr 2026 (13:01 IST)
വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കെന്ന് ഇറാന്. സഖ്യകക്ഷിയായ ഇസ്രായേലിനെ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്കാകുന്നില്ലെന്നും സയണിസ്റ്റ് ശത്രുക്കളെ ശിക്ഷിക്കുമെന്നും ഐആര്‍ജിസി ഉദ്യോഗസ്ഥനായ മൊഹ്സെന്‍ റാസയാണ് എക്സില്‍ കുറിച്ചത്.
ഞങ്ങള്‍ ഹിസ്ബുള്ളയ്ക്കൊപ്പം ശക്തമായി നിലക്കൊള്ളുന്നു. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നാല്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം അമേരിക്കയ്ക്കാണ്. സഖ്യകക്ഷിയെ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുന്നില്ല. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ അനുവദിക്കില്ല. റാസ എക്സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ 254 പേരാണ് കൊല്ലപ്പെട്ടത്. 1165 പേര്‍ക്ക് പരിക്കേറ്റതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലെബനന് നേരെ ആക്രമണങ്ങളുണ്ടായാല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുമെന്നാണ് ഇറാന് വ്യക്തമാക്കുന്നത്. അതേസമയം തങ്ങളോട് കൂടിയാലോചിക്കാതെയുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രായേലിന് കടുത്ത അതൃപ്തിയുള്ളതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അഭിറാം മനോഹർ
Publish Date: Thu, 09 Apr 2026 (12:58 IST)
Updated Date: Thu, 09 Apr 2026 (13:01 IST)