Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറാന്‍ മുന്നോട്ടുവച്ചത് രണ്ട് നിബന്ധനകള്‍; ലെബനനില്‍ വെടിനിര്‍ത്തല്‍ സാധ്യമാകാതെ ചര്‍ച്ചയ്ക്കില്ല

Bab al Mandeb, Gate of Tears, Choke point, Middle east crisis
വെടിനിര്‍ത്തല്‍ ലെബനനിലും വേണമെന്നും അത് അംഗീകരിക്കാതെ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ഇറാന്‍. അമേരിക്കയുമായി ചര്‍ച്ചയ്ക്ക് മുമ്പ് ഇറാന്‍ രണ്ടു കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ലബനനില്‍ പൂര്‍ണമായും വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ഒന്ന്.
 
മറ്റൊന്ന് അമേരിക്കന്‍ ഉപരോധം കാരണം വിദേശ ബാങ്കുകളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഇറാന്റെ പതിനായിരക്കണക്കിന് കോടി ഡോളറിന്റെ ആസ്തികള്‍ ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുമ്പായി വിട്ടുകൊടുക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ലബനനില്‍ ആക്രമണങ്ങള്‍ തുടരുന്നത് വെടിനിര്‍ത്തല്‍ കരാറിനെ തകര്‍ക്കുമെന്നും ഇറാന്‍ അവകാശപ്പെട്ടു. 
 
അതേസമയം യുദ്ധത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനി. രാജ്യത്തെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല, നാശനഷ്ടങ്ങള്‍ക്ക് പരിഹാരത്തുക ഈടാക്കും. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഖമേനി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടല്‍പ്പാത പൂര്‍ണമായും തുറക്കണമെന്ന് ഇന്ത്യ; ഇന്ത്യയ്ക്ക് കൂടുതല്‍ എല്‍പിജി നല്‍കുമെന്ന് അമേരിക്ക