ഇറാനിലെ അമേരിക്കയുടെ ആക്രമണം ഫലവത്തായെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഇറാന്‍ ആണവായുധ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലായിരുന്നുവെന്നും ഈ സമയത്തുണ്ടായ അമേരിക്കന്‍ ആക്രമണം അവരുടെ പദ്ധതികള്‍ നശിപ്പിച്ചതായും വാന്‍സ് പറഞ്ഞു.
തിങ്കളാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വാന്‍സിന്റെ അവകാശവാദം. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നതിന്റെ അവസാനഘട്ടത്തിലായിരുന്നു. ആ സമയത്താണ് യുഎസ് വ്യോമസേന ആക്രമണം നടത്തിയത്. ഇതില്‍ അവരുടെ ആണവകേന്ദ്രങ്ങള്‍ ഞങ്ങള്‍ തകര്‍ത്തു. വാന്‍സ് പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന ബോംബിട്ടത്. നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ദോ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയാണ് യു എസ് ആക്രമണമുണ്ടായത്.