Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവധിയാഘോഷിക്കുന്ന ഇസ്രായേൽ, യുഎസ് ഉദ്യോഗസ്ഥരെയും വിടില്ല, ഒരിടത്തും സുരക്ഷിതമായിരിക്കില്ല, ഭീഷണിയുമായി മൊജ്തബ ഖമനേയി

പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന സൂചന ഇതാദ്യമായാണ് ഇറാന്‍ നല്‍കുന്നത്.

Mojtaba Khamenei iran new supreme leader
ഒരിടത്തും സുരക്ഷിതമായി ഇരിക്കാന്‍ ഇറാന്‍ തങ്ങളുടെ ശത്രുക്കളെ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്തബ ഖമനേയി. ഇന്റലിജന്‍സ് മന്ത്രിയായ ഇസ്മായില്‍ ഖാതിബിനെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെ ഖമനേയിയുടെ പേരില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അയച്ച പ്രസ്താവനയിലാണ് ഭീഷണിയുള്ളത്.
 
 ഇറാന്റെ ശത്രുക്കള്‍ ലോകത്തെവിടെയുള്ള പാര്‍ക്കുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമൊന്നും സുരക്ഷിതരായിരിക്കില്ലെന്ന് ഇറാന്‍ സൈനിക വക്താവ് ജനറല്‍ അബോള്‍ഫസല്‍ ഷെകാര്‍ചിയും മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന സൂചന ഇതാദ്യമായാണ് ഇറാന്‍ നല്‍കുന്നത്. അതിനിടെ ഇറാനെ ആക്രമിക്കുന്നതിനായി യുഎസിന് സൈനികതാവളങ്ങള്‍ വിട്ടുനല്‍കാന്‍ അനുമതി നല്‍കിയ ബ്രിട്ടനും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. യുഎസിന് സൈനികതാവളങ്ങള്‍ വിട്ടുനല്‍കിയാല്‍ യുദ്ധത്തില്‍ പങ്കാളിയായി ബ്രിട്ടനെ കണക്കാക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിച്ച ബ്രിട്ടന് മുന്നറിയിപ്പുമായി ഇറാൻ