Webdunia - Bharat's app for daily news and videos

Install App

Iran Israel Conflct: ഇറാഖിൽ തമ്പടിച്ച് ഇറാൻ സൈന്യം, പശ്ചിമേഷ്യയെ ആശങ്കയുടെ കാർമേഖം മൂടുന്നു

അഭിറാം മനോഹർ
ചൊവ്വ, 5 നവം‌ബര്‍ 2024 (12:16 IST)
Ali khameini- benchamin netanyahu
അമേരിക്കന്‍ തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇറാഖില്‍ സൈന്യത്തെ അണിനിരത്തി ഇറാന്‍. അമേരിക്കന്‍ തെരെഞ്ഞെടുപ്പിന് മുന്‍പ് ഇസ്രായേലിന് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനി പ്രഖ്യാപിച്ചതിന് പിന്നലെയാണ് ഇറാന്‍ സൈന്യത്തിന്റെ നീക്കം.
 
 അമേരിക്കന്‍ തെരെഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നീക്കം എന്നതിനാല്‍ തന്നെ പശ്ചിമേഷ്യ മൊത്തം ആശങ്കയിലാണ്. ഇസ്രായേലും അമേരിക്കയും ഇന്ന് വരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്നാണ് ഖമയനിയുടെ പ്രഖ്യാപനം. ഇസ്രായേലിനെ എതിര്‍ക്കുന്നതില്‍ നിന്നും ഇറാനും സഖ്യകക്ഷികളും പിന്നോട്ട് പോകില്ലെന്നാണ് ഇറാന് മുകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ശേഷം ഖമയനി വ്യക്തമാക്കിയത്.
 
 അതേസമയം അമേരിക്കന്‍ യുദ്ധക്കപ്പലുകളെയും പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങളെയും ഇറാനും സഖ്യകക്ഷികളും ആക്രമിക്കുമെന്ന് അമേരിക്കന്‍ ചാരസംഘടനയായ സിഐഐ അമേരിക്കയ്ക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നാലെ അമേരിക്ക ആധുനിക ബോംബറുകള്‍ ഉള്‍പ്പടെയുള്ളവ മേഖലയില്‍ വിന്യസിച്ചിരുന്നു. നിലവില്‍ ഇസ്രായേലിന് കവചമൊരുക്കാനായി അരലക്ഷത്തോളം അമേരിക്കന്‍ സൈനികര്‍ മേഖലയിലുണ്ട്.
 
 ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ വഴി കപ്പലുകള്‍ ആക്രമിക്കാനാണ് സാധ്യത അധികവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. നിലവില്‍ ഇറാന് പുറമെ റഷ്യ നല്‍കിയ ആയുധങ്ങളും ഇവരുടെ കൈവശമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ഇറാഖിലെ വ്യോമ പാത അമേരിക്ക തുറന്നുകൊടുത്തിരുന്നു. ഇതാണ് അമേരിക്കയ്‌ക്കെതിരെ തിരിയാന്‍ ഇറാനെ പ്രേരിപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments