Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

ayatollah-ali-khamenei, Israel-Lebanon conflict

അഭിറാം മനോഹർ

, വെള്ളി, 1 നവം‌ബര്‍ 2024 (09:57 IST)
ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കാന്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമയനി ദേശീയ സുരക്ഷാ സമിതിക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ ഖമയനി വിലയിരുത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ അവഗണിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിഗമനത്തിലെത്തിയതിനെ തുടര്‍ന്നാണ് പ്രത്യാക്രമണത്തിന് തയ്യാറെടുക്കാന്‍ ഖമയനി നിര്‍ദേശം നല്‍കിയത്.
 
ടെഹ്‌റാനിലെ മിസൈല്‍ നിര്‍മാണ പ്ലാന്റുകളിലും പ്രതിരോധ സംവിധാനങ്ങളിലുമടക്കം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാനിയന്‍ സൈനികോദ്യോഗസ്ഥര്‍ ഖമയനിയോട് വിശദീകരിച്ചിരുന്നു. ഇതിന് ശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസ്രായേലിന് തിരിച്ചടി നല്‍കണമെന്ന തീരുമാനത്തിലേക്ക് ഖമയനി എത്തിച്ചേര്‍ന്നത്. നവംബര്‍ 5ന് മുന്‍പായി ഇറാന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായാണ് സൂചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍