Webdunia - Bharat's app for daily news and videos

Install App

യുദ്ധം അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍; വെടി നിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍

ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ച്ചി പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 ജൂണ്‍ 2025 (10:44 IST)
വെടി നിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍. യുദ്ധം അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍ ആണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ച്ചി പറഞ്ഞു. ഇന്ന് പുലര്‍ച്ച നാലുമണിയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ട്രംപിന്റെ വെടി നിര്‍ത്തല്‍ ധാരണ വാദം പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം വന്നത്.
 
ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്നും അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍ തന്നെയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി എക്‌സില്‍ കുറിച്ചു. അതേസമയം ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിളിച്ച അടിയന്തര യോഗത്തില്‍ യുഎസ് -ഇറാന്‍ പ്രതിനിധികളുടെ വാക്പോര്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ആയതിനാലാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് അമേരിക്ക പറഞ്ഞത്. ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡര്‍ ഡൊറോത്തി ഷിയയാണ് ഇക്കാര്യം പറഞ്ഞത്.
 
40 കൊല്ലമായി അമേരിക്കയെ നശിപ്പിക്കും ഇസ്രയേലിനെ നശിപ്പിക്കും തുടങ്ങിയ പ്രസ്താവനകള്‍ നടത്തി അയല്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരം ഭീഷണിയാണ് ഇറാനെന്നും സുരക്ഷാ സമിതിയില്‍ യുഎസ് പറഞ്ഞു. കൂടാതെ ഇറാന്‍ ഭരണകൂടവും അവരുടെ കൂട്ടാളികളും ചേര്‍ന്ന് നിരവധി അമേരിക്കക്കാരെ വധിച്ചെന്നും അവര്‍ പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിനെ ഒരുതരത്തിലും ആണവായുധം അനുവദിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്'; അന്‍വറിനെ അടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

അടുത്ത ലേഖനം
Show comments