Webdunia - Bharat's app for daily news and videos

Install App

PV Anvar: 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്'; അന്‍വറിനെ അടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

PV Anvar: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അനുയായികളുടെ വിമര്‍ശനം

രേണുക വേണു
ചൊവ്വ, 24 ജൂണ്‍ 2025 (09:42 IST)
PV Anvar: പി.വി.അന്‍വറിനെ യുഡിഎഫിലേക്കു അടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ അന്‍വറിനെ മുന്നണിയില്‍ എത്തിക്കാന്‍ കെപിസിസി നേതൃത്വം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ കോണ്‍ഗ്രസ് അനുഭാവികള്‍ എതിര്‍പ്പ് പരസ്യമാക്കിയത്. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അനുയായികളുടെ വിമര്‍ശനം. 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്' എന്ന രീതിയാണ് അന്‍വറിന്റേത്. കെട്ടുറപ്പോടെ മുന്നോട്ടുപോകുന്ന മുന്നണിയിലേക്ക് അന്‍വര്‍ എത്തിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. തോന്നുമ്പോഴൊക്കെ രാഷ്ട്രീയ നിലപാട് മാറ്റുന്ന അന്‍വര്‍ മുന്നണിയില്‍ തലവേദന സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് അനുഭാവികള്‍ പറയുന്നു. 
 
' സ്വന്തം നിലനില്‍പ്പ് മാത്രമാണ് അന്‍വറിന്റെ ലക്ഷ്യം. പിണറായിസത്തിനെതിരായ പോരാട്ടമെന്നു പറഞ്ഞ് എല്‍ഡിഎഫ് വിട്ടുവന്ന അന്‍വര്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അത്യന്തം നീചമാണ്. അങ്ങനെയൊരു അവസരവാദിയെ മുന്നണിയില്‍ എടുക്കുന്നത് യുഡിഎഫിനു ദോഷം ചെയ്യും.' എന്നാണ് ഒരു കോണ്‍ഗ്രസ് അനുഭാവി ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. നിലമ്പൂരില്‍ അന്‍വര്‍ ഇല്ലാതെയും ജയിക്കാമെന്ന് യുഡിഎഫ് തെളിയിച്ചു. ഇനിയും അന്‍വറിനു വഴങ്ങി കൊടുത്താല്‍ അത് മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് മറ്റൊരാളുടെ അഭിപ്രായം. അന്‍വറിനെ മുന്നണിയിലെടുത്താല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തനം നിര്‍ത്തുമെന്ന് പറഞ്ഞവരും ഉണ്ട്. 
 
അതേസമയം യുഡിഎഫ് പ്രവേശനം ആഗ്രഹിക്കുന്ന അന്‍വര്‍ സതീശനെതിരായ നിലപാട് മയപ്പെടുത്തി. പിണറായി വിജയനെതിരായ പോരാട്ടത്തില്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന നിലപാടിലാണ് ഇപ്പോള്‍ അന്‍വര്‍. തദ്ദേശ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും യുഡിഎഫ് പ്രവേശനം ഉറപ്പിക്കാനാണ് അന്‍വറിന്റെ ശ്രമം. താന്‍ ഇല്ലാതെയും നിലമ്പൂരില്‍ യുഡിഎഫ് വിജയിച്ച സാഹചര്യത്തിലാണ് അന്‍വറിന്റെ വഴങ്ങിക്കൊടുക്കല്‍. 
 
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ സീറ്റ് തനിക്കു വേണമെന്നാണ് അന്‍വറിന്റെ ഉപാധി. പൊതുമരാമത്ത് മന്ത്രിയായ പി.എ.മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. 'യുഡിഎഫില്‍ മാന്യമായ സ്ഥാനം ലഭിക്കുകയാണെങ്കില്‍ മരുമോനിസത്തിന്റെ വേര് അറുക്കാന്‍, എനിക്ക് ആയുസുണ്ടെങ്കില്‍ ട്ടോ..ഈ 2026 മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ഞാന്‍ മത്സരിക്കും. ബേപ്പൂരില്‍ പി.വി.അന്‍വര്‍ മത്സരിക്കും. പിണറായിസത്തിന്റെ മരുമോനിസത്തിന്റെ വേര് ഞാന്‍ അറുക്കും ജനങ്ങളെ കൂട്ടി,' അന്‍വര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : തെലുങ്കാനയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾക്ക് ഒക്ടോബറിൽ നിയന്ത്രണം

സ്വാതന്ത്യദിനം: 1090 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും; നിരവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയി

അടുത്ത ലേഖനം
Show comments