Webdunia - Bharat's app for daily news and videos

Install App

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജൂണ്‍ 16നുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് ചെറിയ പരിക്കേറ്റത്.

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 13 ജൂലൈ 2025 (17:50 IST)
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു. ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനാണ് പരിക്കേറ്റത്. ഇറാന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂണ്‍ 16നുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് ചെറിയ പരിക്കേറ്റത്. ഇറാന്റെ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയില്‍ ആയിരുന്നു സംഭവം.
 
ഇദ്ദേഹത്തിന്റെ കാലിനാണ് പരിക്കേറ്റത്. യോഗത്തില്‍ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറിയുടെ തലവന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കെട്ടിടത്തിന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ സാധിക്കാത്ത രീതിയില്‍ വായുപ്രവാഹം തടഞ്ഞ് വിഷപുക നിറച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടത്. 
 
എന്നാല്‍ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു രഹസ്യ പാതയുണ്ടായിരുന്നതിനാല്‍ യോഗത്തില്‍ ഉണ്ടായിരുന്നവര്‍ ഇതിലൂടെ രക്ഷപ്പെടുകയായിരുന്നു. അതേസമയം ഇസ്രയേലിന്റെ ആക്രമണം കൃത്യമായതിന് പിന്നില്‍ നുഴഞ്ഞുകയറിയ ചാരന്റെ സാന്നിധ്യം ഇറാന്‍ ഉറപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments