തൃശ്ശൂരില്‍ മെഴുകുതിരി കത്തിച്ച് വീട്ടമ്മ ഉറങ്ങാന്‍ കിടന്നതിന് പിന്നാലെ വീട്ടില്‍ തീപിടുത്തമുണ്ടായി. മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വലിയ തീപിടുത്തം ഉണ്ടാകുകയായിരുന്നു. പിന്നാലെ വീടിന്റെ ഒരു ഭാഗം കത്തി നശിച്ചു. മതിലകം സി കെ വളവിനടുത്താണ് സംഭവം. വലിയകത്ത് റംലയാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കറണ്ട് പോയതിന് പിന്നാലെ ടേബിളില്‍ മെഴുകുതിരി കത്തിച്ച ശേഷം ഇവര്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു.
മെഴുകുതിരി തീര്‍ന്നു ടേബിളില്‍ തീ കത്തി പിടിക്കുകയായിരുന്നു. പിന്നാലെ തീ ഹാളിനകത്ത് പടരുകയും ഫ്രിഡ്ജും സീലിങ്ങും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൂര്‍ണമായും കത്തുകയും ചെയ്തു. റംല വാടകയ്ക്കാണ് ഇവിടെ താമസിക്കുന്നത്.