കൊറോണ പടരുന്നതിനിടെ ജെയിംസ് ബോണ്ടിന്‍റെ ഒരു കോടി രൂപ വിലയുള്ള തോക്കുകള്‍ അടിച്ചുമാറ്റി !

ഗേളി ഇമ്മാനുവല്‍

ശനി, 28 മാര്‍ച്ച് 2020 (17:01 IST)
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ ജെയിംസ് ബോണ്ട് സിനിമകളിൽ ഉപയോഗിച്ച തോക്കുകൾ മോഷണം പോയി. ഏകദേശം ഒരു കോടി രൂപ മൂല്യമുള്ള അഞ്ച് തോക്കുകളാണ് മോഷണം പോയത്. ബോണ്ട് സിനിമയില്‍ റോജര്‍ മൂര്‍ അവസാനമായി ഉപയോഗിച്ച തോക്ക് ഉള്‍പ്പടെയുള്ളവയാണ് വടക്കൻ ലണ്ടനിലെ ഒരു വീട്ടിൽ നിന്ന് മോഷണം പോയത്.
 
മോഷ്ടിച്ച തോക്കുകളിൽ ഡൈ അദർ ഡേ സിനിമയിൽ ഉപയോഗിച്ച പിസ്റ്റളുകളും ഉള്‍പ്പെടുന്നു. എ വ്യൂ ടു എ കിൽ, ലൈവ് ആന്‍റ് ലെറ്റ് ഡൈ എന്നീ സിനിമകളില്‍ ഉപയോഗിച്ച റിവോള്‍വറുകളും മോഷണം പോയി.
 
ബോണ്ട് സീരീസിലെ ക്ലാസിക് സിനിമകളില്‍ ഉപയോഗിച്ച തോക്കുകള്‍ ആയതിനാല്‍ ഇവയ്ക്കൊന്നും മൂല്യം നിര്‍ണയിക്കാനാവില്ല. എങ്കിലും ഒരു കോടി രൂപയോളം വില മതിക്കുന്ന ആയുധങ്ങളാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മഹാഭാരതത്തിനും രാമായണത്തിനും പിന്നാലെ ഷാരൂഖ് ഖാൻ അഭിനയിച്ച സീരിയലും പുനഃസം‌പ്രേക്ഷണം ചെയ്യാൻ ദൂർദർശൻ