Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ നീക്കങ്ങളിൽ ഭയന്നുവെന്ന് വ്യക്തം, ഐഎസ്ഐ മേധാവിയെ സുരക്ഷാ ഉപദേഷ്ടാവാക്കി പാകിസ്ഥാൻ

ഇന്ത്യ സൈനിക നീക്കം നടത്തിയേക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് പുതിയ നിയമനം.

muhammad asim malik

അഭിറാം മനോഹർ

, വ്യാഴം, 1 മെയ് 2025 (13:05 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ നടപടികള്‍ ഇന്ത്യ കടുപ്പിച്ച് സാഹചര്യത്തില്‍ പാകിസ്ഥാന്‍ രഹസ്യാനേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിനെ സുരക്ഷാ ഉപദേഷ്ടാവാക്കി നിയമിച്ച് പാകിസ്ഥാന്‍. പഹല്‍ഗാം ഭീകാരാക്രമണത്തിന് മറുപടിയായി ഇന്ത്യ സൈനിക നീക്കം നടത്തിയേക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് പുതിയ നിയമനം.
 
ഇതാദ്യമായാണ് ഐഎസ്‌ഐ മേധാവി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി എത്തുന്നത്. 2022ല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പുറത്താക്കപ്പെട്ട ശേഷം പാകിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇല്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ സുരക്ഷ, വിദേശനയം, തന്ത്രപ്രധാനമായ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാക് പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുക എന്ന അധിക ചുമതലയാകും അസിം മാലിക്കിനുണ്ടാവുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യോമ അതിര്‍ത്തി അടച്ച് ഇന്ത്യ; അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് അത്യാധുനിക ജാമിങ് സംവിധാനം വിന്യസിച്ചു