Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുണ്ണുകളും പൊട്ടലുകളും നിറഞ്ഞശേഷം അവ പൊട്ടിയൊഴുകി ചര്‍മ്മം അഴുകി രൂപഭംഗി നഷ്‌ടമാകും; സിറിയയില്‍ കണ്ടെത്തിയ മാരകരോഗം ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും

സിറിയയില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്

പുണ്ണുകളും പൊട്ടലുകളും നിറഞ്ഞശേഷം അവ പൊട്ടിയൊഴുകി ചര്‍മ്മം അഴുകി രൂപഭംഗി നഷ്‌ടമാകും; സിറിയയില്‍ കണ്ടെത്തിയ മാരകരോഗം ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും
ദമാസ്‌കസ് , ബുധന്‍, 1 ജൂണ്‍ 2016 (10:00 IST)
ആഭ്യന്തരയുദ്ധം നടക്കുന്ന മിഡില്‍ ഈസ്‌റ്റ് രാജ്യങ്ങളില്‍ മാരക ചര്‍മ്മരോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഈച്ച പരത്തുന്ന ക്യുട്ടോനിയസ് ലെഷ്‌മാനിയാസിസി എന്ന രോഗമാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുല്‍ പടരുന്നത്. രോഗം പിടിപെട്ടാല്‍ ചര്‍മ്മത്തില്‍ പുണ്ണുകളും പൊട്ടലുകളും ഉണ്ടാകുകയും തുടര്‍ന്ന് ഇവ പൊട്ടി ചര്‍മ്മം അഴുകി രൂപഭംഗി ഇല്ലാതാവുകയും ചെയ്യും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ജന ജീവിതം താറുമാറാക്കിയ സിറിയയിലെ അലെപ്പോ നഗരത്തില്‍ മുമ്പ് രോഗം വ്യാപകമായിരുന്നുവെങ്കിലും ഇവ പടരുന്നത് തടയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടും സിറിയയില്‍ അലെപ്പോ ഈവിള്‍ എന്നറിയപ്പെടുന്ന ക്യുട്ടോനിയസ് ലെഷ്‌മാനിയാസിസി എന്ന രോഗം പടരുകയായിരുന്നു.

സിറിയയില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അമ്പതിനായിരത്തോളം പേര്‍ ചികിത്സ തേടിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. യെമന്‍, തുര്‍ക്കി, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തരയുദ്ധം രൂക്ഷമായ ഈ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികള്‍ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നത് രോഗം പടരുന്നതിന് സാഹചര്യമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. സിറിയയില്‍ നിന്ന് യൂറോപ്പിലേക്ക് പോയവരില്‍ രോഗം ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍  വരുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനശ്രമം ചെറുക്കാന്‍ എട്ടുവയസ്സുകാരിയായ ബാലിക മരിച്ചതായി അഭിനയിച്ചു