Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിസ്ബുള്ളയെ വിടാതെ ഇസ്രായേൽ, നസ്റുള്ളയുടെ പിൻഗാമി സഫൈദീനെ ലക്ഷ്യമാക്കി ആക്രമണം

Israel vs Lebanon War Update

അഭിറാം മനോഹർ

, വെള്ളി, 4 ഒക്‌ടോബര്‍ 2024 (10:39 IST)
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ രഹസ്യവിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം. പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശം ഇസ്രായേല്‍ നല്‍കിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ മുന്‍ തലവന്‍ ഹസന്‍ നസ്‌റുള്ളയുടെ പിന്‍ഗാമിയാകുമെന്ന് കരുതുന്ന ഹാഷിം സഫൈദീനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
 
ഹിസ്ബുള്ളയുടെ രഹസ്യാനേഷണ വിഭാഗം ആസ്ഥാനത്തെ ബങ്കറിനുള്ളിലാണ് സഫൈദീന്‍ എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് സൂചന. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു നസ്‌റുള്ള കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് പുതിയ ഹിസ്ബുള്ള തലവനെയും ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. അതിനിടെ ഇസ്രായേല്‍ സൈനിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളുള്ള പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ലബനനിലെ കരയുദ്ധം കൂടുതല്‍ വ്യാപിപ്പിക്കുമെന്ന സൂചനയാണ് ഇസ്രായേല്‍ നല്‍കുന്നത്. ഇതിനെ തുടര്‍ന്ന് തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Breaking News: അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍; എഡിജിപി അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതായി റിപ്പോര്‍ട്ട്