Select Your Language

Notifications

webdunia
webdunia
webdunia
webdunia

Israel Strikes Iran: 'അടിക്ക് തിരിച്ചടി' ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യോമാക്രമണം; യുദ്ധം മുറുകുന്നു

ഒക്ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയത്

Israel attacks on Iran

രേണുക വേണു

, ശനി, 26 ഒക്‌ടോബര്‍ 2024 (09:25 IST)
Israel attacks on Iran

Israel Strikes Iran: ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ തുടര്‍ച്ചയായ വ്യോമാക്രമണം. മൂന്ന് ഘട്ടങ്ങളായാണ് വ്യോമാക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ സൈനിക കേന്ദ്രങ്ങളിലെ ഉത്പാദന കേന്ദ്രങ്ങളില്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വന്‍ ആക്രമണം നടത്തിയതായാണ് സൂചന. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് തങ്ങളുടെ പ്രത്യാക്രമണമെന്നാണ് ഇസ്രയേല്‍ വിശദീകരിക്കുന്നത്. 
 
ഒക്ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയത്. ഏകദേശം 200 മിസൈലുകള്‍ ഇസ്രയേലിനു നേരെ ഇറാന്‍ തൊടുത്തുവിട്ടിരുന്നു. ഈ ആക്രമണങ്ങള്‍ക്കെല്ലാം തങ്ങള്‍ തരുന്ന മറുപടിയാണ് ഇപ്പോഴത്തെ വ്യോമാക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു. 
 
' ഇസ്രയേല്‍ ഭരണകൂടത്തിനെതിരെ ഇറാനിലെ ഭരണകൂടം നടത്തിയ മാസങ്ങളോളം തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടിയായി, ഇപ്പോള്‍ ഇസ്രായേല്‍ പ്രതിരോധ സേന ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തുകയാണ്,' ഇസ്രയേല്‍ പ്രതിരോധ സേന വിശദീകരിച്ചു. ടെഹ്‌റാനില്‍ വലിയ സ്‌ഫോടനം ഉണ്ടായതായി ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാനും പ്രതിരോധം തീര്‍ക്കാനുമുള്ള അവകാശം ഇസ്രയേലിനുണ്ട്. പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അവകാശവും കടമയുമുണ്ട്. ഇസ്രയേലിനു വലിയ ഭീഷണിയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാന്‍ ഉയര്‍ത്തുന്നത്. ഇതിനെതിരെയുള്ള പ്രതിരോധമാണ് ഇപ്പോഴത്തെ ആക്രമണമെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴയില്‍ തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം; മതിലിടിഞ്ഞ് കാറുകളും ബൈക്കുകളും മണ്ണിനടിയിലായി