Select Your Language

Notifications

webdunia
webdunia
webdunia
webdunia

പറക്കുന്നതിനിടെ ഇസ്രായേൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടമായി, പിന്നീട് സംഭവിച്ചതിങ്ങനെ !

പറക്കുന്നതിനിടെ ഇസ്രായേൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടമായി, പിന്നീട് സംഭവിച്ചതിങ്ങനെ !
, വ്യാഴം, 27 ജൂണ്‍ 2019 (16:04 IST)
പറക്കുന്നതിനിടെ ഇസ്രായേൽ വിമാനങ്ങൾക്ക് ജിപി എസ് നഷ്ടമായി, സിഗ്നൽ നഷ്ടമായതോടെ അതി സാഹസികമായാണ് പൈലറ്റുമർ വിമാനം ലാൻഡ് ചെയ്തത്. ജി പി എസ് സിഗ്നൽ നഷ്ടമാകുന്നത് നിരവധി സർവീസുകളെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ഇസ്രായേൽ വ്യോമാതിർത്തിയിൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടമാകുന്നതായി റിപ്പോർട്ടുകളുണ്ട്.
 
വ്യോമാർതിർത്തിയിൽ ജി പി എസ് നഷ്ടമാകുന്നതായുഌഅ റിപ്പോർട്ടുകളെ ഇസ്രായേൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ ടേക്ക് ഓഫിനും ലൻഡിംഗിനുമായുള്ള നടപടികൾ സ്വീകരിച്ചതായി ഇസ്രായേൽ എയർപോർട്ട് അതോറിറ്റി അധികൃതർ വ്യക്തമാക്കി. പകൽസമയങ്ങളിൽ മാത്രമാണ് ഇതേവരെ സിഗ്‌നൽ നഷ്ടമായിരിക്കുന്നത് എന്നതിനാൽ അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ജി പി എസ് നഷ്ടപ്പെട്ടാലും വിമാനങ്ങളിൽ ഇന്റേർണൽ നാവികേഷൻ സംവിധാനം പ്രവർത്തിക്കും. എന്നാൽ ഇത് എല്ലാ അവസരങ്ങളിലും കൃത്യമായിരിക്കില്ല എന്നതാണ് അപകട സാധ്യത ഉയർത്തുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയുടെ ഫോണിലേക്ക് നഗ്നദൃശ്യം അയച്ചു, സംഭാഷണം തുടര്‍ന്നോളാന്‍ പൊലീസ്; ഒടുവില്‍ മധ്യവയസ്‌കന്‍ പിടിയില്‍