ഇസ്രായേലുമായുള്ള ഗൂഗിളിന്റെ കരാറുകള്‍ക്കെതിരെ സമരം ചെയ്ത ഗൂഗിള്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയിലെയും സണ്ണി വെയിലിലെയും ഗൂഗിള്‍ ഓഫീസിലെ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. കുത്തിയിരിപ്പ് സമരത്തിന് പിന്നാലെയാണ് അറസ്റ്റ്. ഗാസയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള ഗൂഗിളിന്റെ കരാറുകള്‍ റദ്ദാക്കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഗൂഗിളിന്റെ രണ്ടു ഓഫീസുകളിലായി 9 ജീവനക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ഒരു ജീവനക്കാരന്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത് വീഡിയോയില്‍ കാണാം.
അറസ്റ്റിലായ ജീവനക്കാരെ അവധിയില്‍ പ്രവേശിപ്പിച്ചതായും ഗൂഗിള്‍ സിസ്റ്റത്തിലേക്കുള്ള പ്രവേശനം വെട്ടിക്കുറച്ചതായും ഗൂഗിള്‍ വക്താവ് പറഞ്ഞു. ഇസ്രായേലുമായി 1.2 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഗൂഗിള്‍ ഒപ്പുവച്ചിരിക്കുന്നത്. കരാറില്‍ നിന്ന് പിന്മാറാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.