Webdunia - Bharat's app for daily news and videos

Install App

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

ടെല്‍ അവീവിലെ മിലിട്ടറി കേന്ദ്രത്തിനടുത്ത് വരെ ഇറാന്റെ മിസൈയിലെത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

നിഹാരിക കെ.എസ്
ശനി, 14 ജൂണ്‍ 2025 (15:54 IST)
ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് ശക്തമായി തന്നെ പ്രതികരിച്ച് ഇറാൻ. പ്രത്യാക്രമണം ഉണ്ടാകുമെന്ന് അറിയിച്ച ഇറാന്റെ മിസൈലാക്രമണത്തില്‍ ഞെട്ടി ടെല്‍ അവീവ്. ഇസ്രയേലിന്റെ തന്ത്രപ്രധാന നഗരമായ ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലെ മിലിട്ടറി കേന്ദ്രത്തിനടുത്ത് വരെ ഇറാന്റെ മിസൈയിലെത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 
 
ഇസ്രയേലി പ്രതിരോധ ആസ്ഥാനം അടക്കം ഇറാൻ ആക്രമിച്ചു എന്നാണ് സൂചന. ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിനെയും മറികടന്നാണ് ഇറാന്റെ തിരിച്ചടിയെന്നത് ഇസ്രായേലിന് ഞെട്ടലുണ്ടാക്കി. ശത്രു നടത്തുന്ന വ്യോമമാര്‍ഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന് ഇസ്രയേലിന്റെ കൈവശമുള്ള അത്യാധുനിക പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങള്‍ തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും. 
 
എന്നാല്‍ ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ആരംഭിച്ച ആക്രമണം തടയുന്നതില്‍ ഇസ്രായേലിന്റെ ലോകമെമ്പാടും വാഴ്ത്തിപ്പാടുന്ന അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ഇറാന്റെ നതാന്‍സിലുള്ള ആണവ കേന്ദ്രം ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ഓപ്പറേഷന്‍ റൈസിംഗ് ലയണിന് പിന്നാലെ, ഇസ്രായേലിന്റെ ഏറ്റവും കനത്ത സുരക്ഷയുള്ള സൈനിക കേന്ദ്രങ്ങളിലൊന്നായ ടെല്‍ അവീവിലെ കിരിയ കോമ്പൗണ്ട് ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാത്രി വൈകിയും ഇറാന്‍ ശക്തമായ ആക്രമണം നടത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അടുത്ത ലേഖനം
Show comments