Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കാർ ലെബനൻ വിടണം, തുടരുന്നവർ അതീവജാഗ്രത പുലർത്തണം: ഇന്ത്യൻ എംബസി

Israel Air Strike

അഭിറാം മനോഹർ

, വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (11:41 IST)
ഇസ്രായേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ലെബനനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ലെബനനിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ രാജ്യം വിടണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.
 
 സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യന്‍ പൗരന്മാര്‍ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനില്‍ ഉള്ളവര്‍ രാജ്യം വിടണമെന്നും ഏതെങ്കിലും തരത്തില്‍ ലബനനില്‍ തന്നെ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അതേസമയം സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ലെബനനിലേക്ക് കരമാര്‍ഗം കടക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ഇതിനുള്ള നിര്‍ദേശം ഇസ്രായേല്‍ സേനാമേധാവി ഹെര്‍സി ഹവേലി സൈനികര്‍ക്ക് നല്‍കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപിനെ വധിക്കാന്‍ ഇറാന്‍ രഹസ്യപദ്ധതിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്, ലക്ഷ്യമിടുന്നത് യു എസില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍