Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്തും, നിയമം പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്

Benjamin netanyahu

അഭിറാം മനോഹർ

, വെള്ളി, 8 നവം‌ബര്‍ 2024 (12:14 IST)
ഇസ്രായേലില്‍ ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്താനുള്ള നിയമം പാസാക്കി ഇസ്രായേല്‍ പര്‍ലമെന്റ്. സ്വന്തം പൗരന്മാര്‍ ഉള്‍പ്പടെയുള്ള പലസ്തീന്‍ ആക്രമണകാരികളുടെ കുടുംബാംഗങ്ങളെയാണ് യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പിലേക്കോ നാട് കടത്താന്‍ അനുവദിക്കുന്നതാണ് നിയമം. 41ന് എതിരെ 61 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്.
 
ഇസ്രായേല്‍ സുപ്രീം കോടതി കൂടി അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ആക്രമണത്തെ കുറിച്ച് മുന്‍കൂട്ടി അറിയുന്ന അല്ലെങ്കില്‍ ഭീകരവാദ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്ന ഇസ്രായേലിലെ പലസ്ഥീനികള്‍ക്കും കിഴക്കന്‍ ജറുസലേം നിവാസികള്‍ക്കും ഇത് ബാധകമാകുമെന്നാണ് നിയമത്തില്‍ പറയുന്നത്. ആക്രമണകാരികളുടെ കുടുംബവീടുകള്‍ പൊളിക്കുകയെന്ന ദീര്‍ഘകാല നയവും ഇസ്രായേലിനുണ്ട്. അതേസമയം ഇസ്രായേല്‍ നീക്കം ഭരണഘടന വിരുദ്ധവും ഇസ്രായേലിന്റെ അടിസ്ഥാനമൂല്യങ്ങളെ തുരങ്കം വെയ്ക്കുന്നതുമാണെന്ന രീതിയിലുള്ള ചര്‍ച്ചകളും ഇസ്രായേലില്‍ നടക്കുന്നുണ്ട്. എന്നാല്‍ സുപ്രീം കോടതി അംഗീകരിക്കുകയാണെങ്കില്‍ ഈ എതിര്‍പ്പുകളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചൊതുക്കാന്‍ നെതന്യാഹുവിന് സാധിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്