Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമിക്രോൺ ഭീതി: നാലാം ഡോസ് വാക്‌സിൻ നൽകാനൊരുങ്ങി ഇസ്രായേൽ, പരിശോധന കൂട്ടുമെന്ന് യുഎസ്

ഒമിക്രോൺ ഭീതി: നാലാം ഡോസ് വാക്‌സിൻ നൽകാനൊരുങ്ങി ഇസ്രായേൽ, പരിശോധന കൂട്ടുമെന്ന് യുഎസ്
, ബുധന്‍, 22 ഡിസം‌ബര്‍ 2021 (12:21 IST)
ഇസ്രായേലിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനുള്ള പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നതിനിടയിലാണ് ആദ്യ ഒമിക്രോൺ മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. നേരത്തെ ബ്രിട്ടണിലും അമേരിക്കയിലും ഒമിക്രോൺ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു
 
ഇസ്രായേലിലെ ബിർഷെവയിലെ സൊറൊക ആശുപത്രിയിൽ വെച്ചാണ് 60 കാരൻ മരിച്ചത്. ലോകത്ത് ആദ്യമായി വാക്‌സിനേഷൻ പൂർത്തീകരിച്ച രാജ്യമാണ് ഇസ്രായേൽ ഇതിന് പിന്നാലെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസും നൽകിയിരുന്നു. അതേസമയം ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ അമേരിക്കയിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സർക്കാർ 500 മില്യൺ സൗജന്യ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി.
 
അതേസമയം ഒമിക്രോൺ വ്യാപനപശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണം വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിലവിലുള്ള സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മതവും മറ്റുമതങ്ങളെ വെറുക്കാന്‍ പഠിപ്പിക്കുന്നില്ല: ക്രിസ്മസ് ആഘോഷ പരിപാടിയില്‍ തെലുങ്കാന മുഖ്യമന്ത്രി