Webdunia - Bharat's app for daily news and videos

Install App

Israel Wildfire: ജറുസലേമിനെ നടുക്കി വമ്പൻ കാട്ടുതീ, ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു, അന്താരാഷ്ട്ര സഹായം തേടി ഇസ്രായേൽ

അഭിറാം മനോഹർ
വ്യാഴം, 1 മെയ് 2025 (14:31 IST)
Israel Wildfire
ജറുസമേലിന്റെ പ്രാന്തപ്രദേശങ്ങളില്‍ ആളിപ്പടര്‍ന്ന് കാട്ടുതീ. തീ നിയന്ത്രണവിധേയമാവാത്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സഹായം തേടിയിരിക്കുകയാണ് ഇസ്രായേല്‍. ആയിരക്കണക്കിന് ആളുകളെയാണ് പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചത്. നിരവധി പേര്‍ക്ക് പരിക്കുണ്ടെങ്കിലും ഇതുവരെയും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരെ സ്മരിക്കുന്ന ദിവസത്തിലാണ് ഈ വന്‍ അഗ്‌നിബാധ ഉണ്ടായിരിക്കുന്നത്.
 
ബുധനാഴ്ച രാത്രിയിലെ കണക്കുകള്‍ പ്രകാരം 3,000 ഏക്കറോളം പ്രദേശം കത്തിനശിച്ചു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീയണയ്ക്കല്‍ ശ്രമത്തെ ദുഷ്‌കരമാക്കുന്നത്. 160 ലേറെ അഗ്‌നിശമനസേന യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. വിമാനങ്ങളെ കൂടാതെ ഹെലികോപ്റ്ററുകളും ഉദ്യമത്തില്‍ ഭാഗമാണ്. രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനുമായി സൈന്യവും പ്രദേശത്തുണ്ട്. കാട്ടുതീയെ തുടര്‍ന്ന് ദേശീയപാതകള്‍ ഉള്‍പ്പെടുന്ന പ്രധാന റോഡുകളെല്ലാം അടച്ചു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ തീപ്പിടുത്തമാണ് ഇതെന്നാണ് വിവരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ നീക്കങ്ങളിൽ ഭയന്നുവെന്ന് വ്യക്തം, ഐഎസ്ഐ മേധാവിയെ സുരക്ഷാ ഉപദേഷ്ടാവാക്കി പാകിസ്ഥാൻ

വ്യോമ അതിര്‍ത്തി അടച്ച് ഇന്ത്യ; അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് അത്യാധുനിക ജാമിങ് സംവിധാനം വിന്യസിച്ചു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 1640 രൂപ

Pakistan vs India: തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ്; കൂസലില്ലാതെ തുടരുന്നു പ്രകോപനം

ആറാട്ട് അണ്ണനെതിരെ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച സംഭവം: വ്‌ളോഗര്‍ ചെകുത്താനെതിരെ പരാതി

അടുത്ത ലേഖനം
Show comments