Webdunia - Bharat's app for daily news and videos

Install App

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

പ്രതിരോധസേനാ വക്താവ് എഫ്ഫി ഡെഫ്രിന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ജൂണ്‍ 2025 (14:32 IST)
ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രായേല്‍. ഇന്ന് പുലര്‍ച്ചയാണ് ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. പ്രതിരോധസേനാ വക്താവ് എഫ്ഫി ഡെഫ്രിന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. നൂറോളം ലക്ഷ്യസ്ഥാനങ്ങളില്‍ മുന്നൂറില്‍ അധികം ആയുധങ്ങള്‍ ഉപയോഗിച്ചാണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 
 
ആക്രമണത്തില്‍ ഇറാന്റെ നിരവധി നേതാക്കളെ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ പ്രതിരോധസേന അവകാശപ്പെട്ടു. അതേസമയം ഇസ്രായേല്‍ ജനവാസമേഖലകളിലാണ് ആക്രമണം നടത്തിയതെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇറാന്‍ ആരോപിച്ച. ഇറാന്റെ ആണവ ആണവോര്‍ജ കേന്ദ്രങ്ങളിലടക്കം ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അതേസമയം തിരിച്ചടിക്കായി ഇസ്രയേലിലേക്ക് ഇറാന്‍ ആക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞു.
 
അതേസമയം ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിന് സഹായം നല്‍കിയിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാല്‍ അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ സൈനിക വക്താവ് ആരോപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments