Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെടി നിര്‍ത്തല്‍ കാലയളവില്‍ 200 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയിലെ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണം: നെതന്യാഹു

ഹമാസ് കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.

Netanyahu, Gaza Occupation, Israel- Palestine, WorldNews,നെതന്യാഹു, ഗാസ അധിനിവേശം, ഇസ്രായേൽ- പലസ്തീൻ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 20 ഓഗസ്റ്റ് 2025 (10:48 IST)
വെടി നിര്‍ത്തല്‍ കാലയളവില്‍ 200 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയിലെ ഇസ്രയേലി ബന്ധികളെ മോചിപ്പിക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. ഹമാസ് കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 62,000 കഴിഞ്ഞിട്ടുണ്ട്. 2023 ഒക്ടോബറില്‍ സംഘര്‍ഷം തുടങ്ങിയ ശേഷമാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്.
 
ഗാസയിലെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം ഹമാസ് നിയന്ത്രണത്തിനുള്ള ആരോഗ്യമന്ത്രാലയം മരണപ്പെട്ടവരില്‍ എത്രപേര്‍ സാധാരണക്കാരാണെന്നോ പോരാളികള്‍ എത്രപേരെന്നോ പറഞ്ഞിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ പരാതി