തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ നീക്കത്തെ ജൂതവിരുദ്ധമെന്ന് നെതന്യാഹു എക്‌സില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു. ഇസ്രായേല്‍ ഗാസയിലെ ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിച്ചുവെന്നും ക്രിമിനല്‍ കോടതി ആരോപിച്ചിരുന്നു. ഇതിനെ നെതന്യാഹു എതിര്‍ത്തു. ഇസ്രായേല്‍ 7 ലക്ഷം ടണ്‍ ഭക്ഷണം ഗാസയില്‍ എത്തിച്ചെന്നും, ഭക്ഷണം കൊണ്ടുവരുന്ന വാഹനങ്ങളെ ഹമാസ് കൊള്ളയടിക്കുന്നുവെന്നും ഇസ്രായേലിനെതിരെ ആദ്യ ആക്രമണം നടത്തിയത് ഹമാസാണെന്നും വീഡിയോയിലൂടെ നെതന്യാഹു പറഞ്ഞു.
ഞങ്ങളുടെ സ്ത്രീകളെ ഹമാസ് ബലാത്സംഗം ചെയ്യുമ്പോഴും പുരുഷന്മാരുടെ തലവെട്ടുമ്പോഴും നൂറുകണക്കിന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുമ്പോഴും നിങ്ങള്‍ എവിടെയായിരുന്നുവെന്നും നെതന്യാഹു വീഡിയോയിലൂടെ ചോദിച്ചു. കോടതി നടപടികളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് നെതന്യാഹുവിനും പ്രതിരോധമന്ത്രിക്കുമെതിരെ ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.