Webdunia - Bharat's app for daily news and videos

Install App

വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 ജനുവരി 2025 (12:42 IST)
വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഗാസയിലും വെസ്റ്റ് ബാങ്കിലുമാണ് ആക്രമണം നടത്തിയത്. ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ഖത്തര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണം.
 
മരണപ്പെട്ടവരില്‍ 21 പേര്‍ കുട്ടികളും 25 പേര്‍ സ്ത്രീകളുമാണ്. വെടി നിര്‍ത്തല്‍ വ്യവസ്ഥകളില്‍ അവസാന നിമിഷം ഹമാസ് മാറ്റം ആവശ്യപ്പെട്ടു എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിട്ടുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി. 
 
ഇസ്രായേല്‍ ഹമാസ് വെടി നിര്‍ത്തല്‍ കരാര്‍ നടന്നാല്‍ ഭരണസഖ്യത്തില്‍ നിന്ന് തന്റെ പാര്‍ട്ടിയെ പിന്‍വലിക്കുമെന്ന് ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രി പറഞ്ഞു. ഞായറാഴ്ച മുതല്‍ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും എന്നായിരുന്നു ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

വിപ്ലവഗാനം ഫേസ്ബുക്കില്‍ പങ്കുവച്ച് പി ജയരാജന്‍; പിണറായിയെ കുറിച്ചുള്ള സ്തുതിഗീതത്തില്‍ പ്രതികരിക്കാനില്ലെന്ന് മറുപടി

വീട്ടില്‍ വളര്‍ത്തുന്ന നായയെ ചൊല്ലിയുള്ള തര്‍ക്കം; നഷ്ടമായത് മൂന്ന് പേരുടെ ജീവന്‍ ! ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു

കാമുകനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ സംഭവം: ഷാരോണ്‍ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും

വികസന നേട്ടങ്ങളില്‍ കേരളം മാതൃക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

അടുത്ത ലേഖനം
Show comments