ഹമാസിന്റെ വ്യോമാക്രമണത്തില്‍ ഇസ്രായേലില്‍ സ്ഥിതി ഗുരുതരം. മലയാളികള്‍ ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണ്. ജനങ്ങളോട് പുറത്തിറങ്ങരുത് എന്നാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഇസ്രായേലിലെ സാഹചര്യം സങ്കീര്‍ണമാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതിയും സ്ഥിരീകരിച്ചു.
ആക്രമണത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ അപലപിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഇസ്രായേലില്‍ നഗരങ്ങളെ ലക്ഷ്യമിട്ട് 5000 റോക്കറ്റുകള്‍ തൊടുത്തതായാണ് ഹമാസ് പറയുന്നത്.