ജപ്പാനില്‍ ഭൂചലനം അനുഭവപ്പെട്ടു; സുനാമിത്തിരകള്‍ എത്തിയതായി റിപ്പോര്‍ട്ട്; ഫുകുഷിമ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
ജപ്പാനില്‍ ഭൂചലനം; സുനാമി സാധ്യതയെന്ന് റിപ്പോര്‍ട്ട്
ജപ്പാനില്‍ ഭൂചലനം. വടക്കന്‍ ജപ്പാനിലാണ് റിക്‌ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിനു സമീപം സുനാമിത്തിരകള്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സുനാമിത്തിരകള്‍ എത്തിയതിനെ തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
ഫുകുഷിമ തീരത്തുനിന്ന് കപ്പലുകള്‍ പുറംകടലിലേക്ക് മാറ്റിയിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറി താമസിക്കാന്‍ തീരപ്രദേശത്തെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
പ്രാദേശികസമയം രാവിലെ ആറുമണിക്കായിരുന്നു ഭൂചലനം ഉണ്ടായത്. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലെ കെട്ടിടങ്ങള്‍ അടക്കമുള്ളവ ഭൂചലനത്തില്‍ കുലുങ്ങി. ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.